വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി തലശ്ശേരിയില്‍ ; ആശംസകളുമായി സിപിഎം നേതാക്കളും, വന്‍ സുരക്ഷാ സന്നാഹം സജ്ജം
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തലശ്ശേരിയില്‍ എത്തി. തലശേരി ടൗണ്‍ ഹാളിലാണ് മഅദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹ ചടങ്ങുകള്‍. ഹാഫിസിന് ആശംസകളുമായി സി.പി.എം. നേതാക്കളായ ഇ.പി. ജയരാജന്‍, പി. ജയരാജന്‍ എന്നിവരെത്തി.
മഅദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. വിവാഹ വേദിയായ ടൗണ്‍ഹാളിലും മദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ മഫ്തിയില്‍ പോലീസുകാര്‍ നിരീക്ഷണം നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ മഅദനി നേരെ ലോഡ്ജിലേക്കാണ് പോയത്. തുടര്‍ന്ന് 11 മണിയോടെ നിക്കാഹിനായി ടൗണ്‍ഹാളിലേക്കു പോയി. വിവാഹത്തിനു ശേഷം ലോഡ്ജില്‍ എത്തി വിശ്രമിച്ച് വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടില്‍ സല്‍ക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകും.
മഅദനിക്കൊപ്പം ഒരു സംഘം കര്‍ണാടക പോലീസും തലശ്ശേരിയില്‍ ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹത്തിനായി എത്തും. 2500 പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. നഗരത്തില്‍ ഗതാഗത കുരുക്കിനുള്ള സാധ്യതയും പോലീസ് മുന്നില്‍ കാണുന്നുണ്ട്. ഡി.വൈ.എസ്.പി. പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹങ്ങള്‍.