12 വയസുകാരിയെ പ്രണയിച്ച യുവാവിന് നഷ്ടമായത് സ്വന്തം കാലുകള്‍ കൂടാതെ ജയില്‍വാസവും

പ്രണയം ഒക്കെ ശരിയായിരിക്കാം അതിനു കണ്ണും മൂക്കും ഒന്നും ഇല്ല എന്ന് പറയുന്നത് സത്യമായിരിക്കാം. എന്നാലും അതിനും ചില പ്രായവും സമയവും ഒക്കെ ഇല്ലേ. അല്ലാതെ കണ്ണില്‍ കാണുന്നവരെയൊക്കെ കയറി അങ്ങ് പ്രണയിച്ചാല്‍ അവസാനം എട്ടിന്റെ പണിയാകും കിട്ടുക. ഇവിടെ ഈ ബിഹാറി യുവാവിനും ഒരു പ്രണയം കാരണം നഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചത്. 12 വയസുകാരിയോട് തോന്നിയ പ്രണയമാണ് 22 കാരനായ ഇയാളെ വികലാംഗനാക്കിയത്. കാമുകിയുമായി മരിക്കാനുറപ്പിച്ച് ആത്മഹത്യയ്ക്കൊരുങ്ങിയെങ്കിലും ഇപ്പോള്‍ തന്റെ പ്രവൃത്തിയോര്‍ത്ത് പശ്ചാത്തപിക്കുകയാണിയാള്‍. ഡല്‍ഹിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പന്ത്രണ്ടുകാരിയുമായി യുവാവ് രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു അതായത് പെണ്‍കുട്ടിയുടെ 10 വയസില്‍ തുടങ്ങിയ പ്രണയം. യുവാവിന്റെ നിര്‍ബന്ധത്തിലാണ് ട്രെയിനിനു മുന്നില്‍ ചാടിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടിന്റെ ടെറസില്‍ നിന്നും ചാടി മരിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ഒന്നിച്ച് ട്രെയിന് മുന്നില്‍ ചാടാന്‍ തീരുമാനിച്ചതെന്നാണ് യുവാവ് പറയുന്നത്. അതേസമയം യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടാവാമെന്നും അത് പുറത്തറിയുമെന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതാവാമെന്നും പോലീസ് പറയുന്നു. അങ്ങനെയെങ്കില്‍ പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ആത്മഹത്യാ പ്രേരണയ്ക്കും വേറെ കേസ് എടുക്കുമെന്നും പോലീസ് പറയുന്നു.എങ്കില്‍ ഇനിയുള്ള കാലം കാലില്ലാതെ ജയിലില്‍ കഴിയുവാനാകും യുവാവിന്‍റെ വിധി.