ബ്രന്‍ഡഡ് കള്ളന്‍ ക്യാമറയില്‍ കുടുങ്ങി; 5000 രൂപയോളം വില വരുന്ന മോഷണ വസ്തു ഏതാണെന്നറിയുമ്പോഴാണ്…

പലവിധം കള്ളന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇത്തരത്തില്‍ ഒരു കള്ളനെ പരിചയപ്പെടുന്നത് ആദ്യമായിട്ടായിരിക്കും. ഈ കള്ളന്റെ പ്രത്യേകത അദ്ദേഹം ബ്രന്‍ഡഡ് ചെരുപ്പുകള്‍ മാത്രമേ മോഷ്ടിക്കൂ എന്നുള്ളതാണ്.

ഒടുവില്‍ ബ്രന്‍ഡഡ് ചെരുപ്പുകള്‍ മാത്രം മോഷ്ടിക്കുന്ന ശീലമുളള കള്ളന്‍ നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് ആറ്റിങ്ങലിന് അടുത്തുള്ള കല്ലമ്പലത്താണ് സംഭവം.

ബ്രാന്‍ഡഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്ന കല്ലമ്പലം സ്വദേശിയുടെ വീട്ടില്‍ നിന്നു ചെരുപ്പുകള്‍ സ്ഥിരമായി മോഷണം പോയിരുന്നു. 5000 രൂപയോളം വില വരുന്ന ചെരുപ്പുകള്‍ പന്ത്രണ്ടോളം തവണ മോഷ്ടിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ അപ്പോഴൊന്നും ഉടമയ്ക്കു കള്ളനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ചെരുപ്പ് സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. തുടര്‍ന്ന് ചെരുപ്പ് മോഷ്ടിക്കാന്‍ വന്ന കള്ളന്‍ ക്യാമറയില്‍ കുടുങ്ങുകയുമായിരുന്നു.

ചെരുപ്പ് കള്ളന്‍ ക്യാമറയില്‍ കുടുങ്ങിയെന്നറിഞ്ഞ ഉടമ ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങളടക്കം കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.