സിനിമയിലെ വനിതാ സംഘടനയുടെ സഹായം വേണ്ട: നടി ശ്വേത മേനോന്‍

കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കളക്ടീവിന്റെ (ഡബ്ല്യുസിസി) സഹായം തനിക്കാവശ്യമില്ലെന്ന് നടി ശ്വേത മേനോന്‍. സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതു തനിക്കറിയാമെന്നും അതാണ് തന്റെ തന്റെ രീതിഎന്നും അവര്‍ പറഞ്ഞു.

സ്വയം പോരാടാന്‍ അറിയാം. താരസംഘടനയായ ‘അമ്മ’ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമണ്‍ കളക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.