ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; സുനിയെ മുഖപരിചയം പോലുമില്ല ജാമ്യാപേക്ഷയില്‍ ദിലീപ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍. മാധ്യമങ്ങളും ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢലോചന നടത്തി. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു.
ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
അതിനിടെ, ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരന്‍ ദിലീപാണെന്ന കണ്ടെത്തല്‍ അക്ഷരാര്‍ഥത്തില്‍ സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു.
സ്വന്തം നാടായ ആലുവയിലെ സബ്ജയിലില്‍നിന്നു പുറത്തെത്താന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂമി ഇടപാടുകളും, സ്വന്തം സ്ഥാപനങ്ങള്‍ക്കായി സ്ഥലം കയ്യേറിയെന്ന പരാതികളുമെല്ലാം കൂടുതല്‍ തിരിച്ചടിയായി. ഭാര്യ കാവ്യാ മാധവനടക്കം അടുത്ത കുടുംബാംഗങ്ങള്‍ പോലും പോലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നിരുന്നു.
ഗുരുതരമായ ക്രിമിനല്‍ കേസില്‍പ്പെട്ട് ഒരു മാസം കഴിയുമ്പോഴും ജയിലില്‍ നിന്ന് എന്നു പുറത്തിറങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയിലാണു ദിലീപും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും.
എന്നാല്‍ കേസിന്റെ വിചാരണ കഴിയും വരെ ദിലീപിനെ ജയിലില്‍നിന്നു പുറത്തിറക്കാതിരിക്കുകയെന്ന തന്ത്രത്തിലൂന്നിയാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍.