ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ജീന്‍പോള്‍ ലാല്‍ ശ്രീനാഥ് ഭാസി എന്നിവര്‍ രക്ഷപ്പെട്ടേയ്ക്കും; പരാതിയില്ലെന്ന് നടി
ഒടുവില്‍ ആ കേസ് ഒത്തു തീര്‍പ്പിലേയ്ക്ക്.അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരേ പോലീസ് എടുത്ത കേസ് ഒത്തുതീര്‍പ്പിലേക്ക്.
കേസില്‍ തനിക്ക് പരാതിയില്ലെന്ന് നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് വഴിതെളിഞ്ഞത്. കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി വരുന്ന 16ലേക്ക് മാറ്റിവച്ചു.
നേരത്തേ ജീന്‍പോളിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എറണാകുളം എസിജെഎം കോടതിയില്‍ ജീന്‍പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
‘ഹണി ബീ2’ എന്ന ചിത്രത്തിലെ അഭിനയത്തിന് തനിയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്നും അതാവശ്യപ്പെട്ട് കൊച്ചി റമദ ഹോട്ടലില്‍ എത്തിയപ്പോള്‍ അശ്ലീലസംഭാഷണം നടത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി പൊലീസിന് മൊഴിയും നല്‍കിയിരുന്നു.
നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്നും ആയതിനാല്‍ ജീന്‍ പോളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.