ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സകല വിശുദ്ധരുടെയും തിരുന്നാളും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 27 ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു.

26 ശനിയാഴ്ച്ച വൈകിട്ട് 8ന് കൊടിയേറ്റും ലദീഞ്ഞോടെയും തിരുന്നാളിന് തുടക്കം കുറയ്ക്കും. 27 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00നു ഈ വര്ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് ആഘോഷകരമായ സമൂഹബലി, ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് മീറ്റും’നടത്തപ്പെടും.

9 മാസ് സെന്ററുകളില്‍ നിന്നും സാധിക്കുന്ന മുഴുവന്‍ കത്തോലിക്കാവിശ്വാസികളേയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റെണി ചീരംവേലില്‍ MST എന്നിവര്‍ അറിയിച്ചു.