എന്നു തീരും ഈ ദുര്‍ഗതി; വെള്ളക്കെട്ടിലകപ്പെട്ട വയോധികരെ രക്ഷിച്ചത് ഫയര്‍ ഫോഴ്‌സ്, കലുങ്ക് നിര്‍മ്മാണം ഇഴയുന്നു
കൊല്ലം: മണര്‍കാട് കവലയ്ക്ക് സമീപം നാലു മാസത്തോളമായി പിഡവ്‌ലൂഡിയുടെയുടെ കീഴില്‍ പണി നടക്കുന്ന കലുങ്ക് നിറഞ്ഞു കവിഞ്ഞു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ നിറഞ്ഞു കവിഞ്ഞ കലുങ്കില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.
ഇതോടെ കലുങ്കിനു സമീപം താമസിക്കുന്ന 70ഉം 65ഉം വയസ്സുള്ള വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ കയറിയ വെള്ളത്തില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാ ഇവരെ വീടിന് പുറത്തെത്തിച്ചത്.
മാസങ്ങളോളം ആയി അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിക്കിടന്നിരുന്ന പണി മേല്‍ സംഭവം വിവാദമായതോടെ ഇപ്പോള്‍ പെരുമഴത്ത് പിഡബ്ലുഡിയുടെ നേതൃത്വത്തില്‍ വീണ്ടും തട്ടിക്കൂട്ടുകയാണ്.
റോഡുകള്‍ നിറയെ വലിയ കുഴികള്‍ ഉള്ള ഇവിടെ അപകടങ്ങള്‍ പതിവാണ്. മണര്‍കാട് പള്ളിയില്‍ 8 നോമ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ തീര്‍ത്ഥാടകര്‍ അടക്കമുള്ളവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നാലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്