യുവതിയെ കുത്തിക്കൊലപ്പെടുത്തി; സംഭവം ചെറായി ബീച്ചില്‍

 

എറണാകുളം ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ശരീരത്തില്‍ ആറോളം കുത്തുകളേറ്റു. കുത്തേറ്റതിനെ തുര്‍ന്ന് ബീച്ചില്‍ നിന്ന് ഓടിക്കയറിയ യുവതി കുുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ റിസോട്ടിലെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പട്ടു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി ആര്‍ക്കൊപ്പമാണ് ബീച്ചില്‍ എത്തിയത് എന്നു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വരാപ്പുഴ സ്വദേശി ശീതള്‍ ആണ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.