നിങ്ങളുടെ നാവുകള്‍ പണയത്തിലാണോ?.. ന്യൂസ് 18 വിഷയത്തില്‍ ലല്ലുവും സനീഷും മിണ്ടാത്തതെന്തെന്ന് സോഷ്യല്‍ മീഡിയ

പ്രിയപ്പെട്ട saneesh elayadath, s lallu നിങ്ങളുടെ നാവുകള്‍ പണയത്തിലാണോ? എന്തേ ഫെയ്‌സ് ബുക്കില്‍ വിപ്ലവം തീര്‍ക്കാന്‍ രണ്ടു പേരെയും കാണുന്നില്ലല്ലോ?…
ആത്മഹത്യയ്ക്ക് ശ്രമിച്ച ആ സഹോദരി ഉള്‍പ്പെടെ നാളെ തൊഴിലില്ലാതാകും എന്ന ഭയത്താല്‍ നിങ്ങളിരിക്കുന്ന ഓഫീസിന്റെ ഭാഗമായി ഇപ്പോഴും കുറച്ചു പേര്‍ ഇരിക്കുന്നുണ്ടല്ലോ? ലേ….

മാലാഖമാര്‍ക്ക് വേണ്ടി , പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി, മാധ്യമ അധാര്‍മികതയ്ക്ക് എതിരെ നിങ്ങളുടെ ഫെയ്‌സ് ബുക്ക് വിപ്ലവം കണ്ട് ഒരുപാട് നോക്കിയിരുന്നിട്ടുണ്ട്…

അതോണ്ട് വീണ്ടും ചോയ്ച്ച് പോവാണ് ട്ടോ….

ആ പെണ്‍കുട്ടിയ്‌ക്കൊപ്പം എന്നൊരു ഹാഷ് ടാഗ് നിങ്ങടെ വിപ്ലവ ഇടത്തില്‍ കാണാന്‍ ഭാഗ്യമുണ്ടാകുമോ ?.. എല്ലാത്തിനും ന്യായം കണ്ടെത്തുന്നവരാണല്ലോ? നിങ്ങളുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് തന്നെയല്ലേ ഈ ഗതികേട് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നിട്ടും വിപ്ലവ പോരാളികള്‍ മിണ്ടുന്നില്ല…

ശ്ശി വിഷമണ്ട്…

ഇവിടെയാണ് നിങ്ങളുടെയൊക്കെ പൊയ്മുഖം വീണുടയുന്നത്. സഖാക്കളെ….. നാളെ തൊഴിലില്ലാതാകുമ്പോള്‍ നിങ്ങള്‍ക്കും ഇതേ വികാരമായിരിക്കും ഇതേ വേദനയായിരിക്കും. ഫെയ്‌സ് ബുക്കിലെ ഫോളോവേഴ്‌സ് അന്നം തരില്ലല്ലോ ?…
ഇനി നാളെ ഈ പെണ്‍കുട്ടിയേയും, കൂടെ അപ്രൈസല്‍ കിട്ടിയ ബാക്കിയുള്ളവരേയും കഴിവു കുറഞ്ഞവരായി ഉയര്‍ത്തിക്കാട്ടി നിങ്ങളു വീണ്ടും സ്റ്റാറാകും. അപ്പോഴും നിങ്ങള്‍ക്ക് എന്താ നഷ്ടപ്പെടാനുള്ളത് അല്ലേ…

ആരാന്റമ്മയ്ക്ക് പ്രന്തിളകിയാ കാണാന്‍ നല്ല ചേലാ…

യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകര്‍

ഇന്നലെ ന്യൂസ് 18 കേരളയിലെ പ്രൊഡ്യൂസര്‍ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളല്‍ വൈറലായ ഒരു കുറിപ്പാണിത്. എന്തു കാര്യങ്ങള്‍ക്കും തങ്ങളുടെ അഭിപ്രയ സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പക്ഷെ ന്യൂസ് 18 നില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി ഒരുപാട് നാളായിട്ടും ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സനീഷിനെതിരെ പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ രീതിയില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. തെഴില്‍ പീഢനവും തൊഴിലിടത്തിലെ ലൈംഗിക/ജാതീയ അധിക്ഷേപവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. അതേ സമയം പല മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായ ഭിന്നതയും .രൂപപ്പെട്ടിട്ടുണ്ട്. മംഗളം ടിവി വാര്‍ത്തയ്‌ക്കെതിരെ കൊടിപിടിച്ച് ചാനല്‍ ഓഫീസ് കവാടത്തിനു മുന്നിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഇരട്ടത്താപ്പ് തന്നെയാണ് ഈ അഭിപ്രായ ഭിന്നതയ്ക്ക് കാരണം.

മംഗളം ടിവി ഇക്കാര്യത്തില്‍ എടുത്ത സമീപനത്തെ രണ്ടു തരത്തില്‍ നോക്കി കാണുന്നവരുണ്ട്. മംഗളം ശശീന്ദ്രന്‍ വിഷയം കൈകാര്യം ചെയ്തപ്പോള്‍ ഫെയ്‌സ് ബുക്കില്‍ അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ പ്രശ്‌നം നടന്നിരിക്കുന്ന സ്ഥാപനത്തിന്റെ ഭാഗമായുള്ളത് എന്നതു തന്നെയാണത്.

എന്നാല്‍ മറ്റു മാധ്യമ സ്ഥാപനങ്ങള്‍ വാര്‍ത്ത കൊടുക്കാതിരുന്നിട്ടുും ഈ വാര്‍ത്ത മംഗളം ബ്രേക്ക് ചെയ്യുകയും ചെയ്തു. അതു സംബന്ധിച്ച് മംഗളം ന്യൂസ് എഡിറ്റര്‍ എസ്.വി. പ്രദീപ് തന്റെ ഫെയ്‌സ് ബുക്കില്‍ നിശിത വിമര്‍ശനമാണ് നടത്തിയത്.

എസ്.വി. പ്രദീപിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്…

ഇരട്ടതാപ്പുകാരാ,,,,,,പൊയ്മുഖമേ,,,,,,, സ്വന്തം സ്ഥാപനത്തിലെ,ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീലം ഉപയോഗിച്ച് പീഡിപ്പിച്ച് അവരുടെ പരാതി നാളുകളായി പൂഴ്ത്തിവച്ച് അവരെ അത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട താങ്കളുടെ നീച fatherless നിലപാട്….. എന്ത് വിശേഷണമാണ് താങ്കളുടെ കപടതയ്ക്ക് മാറ്റു കൂട്ടൂക…….!!!!????? സ്ത്രീ സുരക്ഷിതത്വത്തിനായുളള കപട ആക്രോശം……മീഡിയവണ്‍ ചാനലിലെ ജോലി ഉപേക്ഷിക്കാന്‍ കാരണം അവിടുത്തെ തൊഴിലാളി പീഡനത്തിലെ പ്രതിഷേധമെന്ന കപടത…….ഒരു പെണ്‍കുട്ടി അവളുടെ ജീവന്‍ ബലി നല്‍കി താങ്കളുടേയും അവിടുത്തെ ചില കപട ബിംബങ്ങളേയും തുറന്നു കാട്ടിയിരിക്കുന്നു……
അതെ Mr,,,,, താങ്കളുടെ ഈ പഴയ പോസ്റ്റ് ഇപ്പോള്‍ താങ്കള്‍ക്ക് അര്‍ത്ഥവത്തായി… ലാല്‍ സലാം സഖാവേ ലാല്‍ സലാം…. ഇനിയും സോഷ്യല്‍ മീഡിയ ഗീര്‍വാണങ്ങള്‍ക്ക് താങ്കള്‍ക്ക് കഴിയട്ടേ…..പക്ഷേ ഇനി താങ്കളുടെ കപടതയെ, തന്തയില്ലാത്തരത്തെ അംഗീകരിക്കാന്‍ അവര്‍ വിഢികളാകില്ല….

ലക്ഷങ്ങള്‍ ശമ്പളം നല്‍കി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അടര്‍ത്തിയെടുത്തിയ ന്യസ് 18 ചാനലാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്.

ആലപ്പുഴ സ്വദേശിനിയായ വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഉറക്ക ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സനീഷിനെതിരെ എഡിറ്റര്‍ രാജീവ് ദേവരാജിനാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിയെന്നാണ് ആരോപണം.

അവധിയിലായിരുന്ന പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തി രാജീവിനെ കണ്ട് ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതിനുശേഷം വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.