സഞ്ചുവിന് സാധ്യത, ലങ്കക്കെതിരായ ഏകദിന,ട്വന്‍റി-20 ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും
കൊളംബോ: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണേയും പരിഗണിക്കുമെന്ന് സൂചന. നായകന്‍ വിരാട് കൊഹ്ലിക്ക് പിന്നാലെ സീനിയര്‍ താരങ്ങളായ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് കൂടി വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ടീമിലേക്ക് യുവതാരങ്ങളെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.
ഇവര്‍ക്ക് പകരം അഞ്ച് യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. 2019 ലോകകപ്പിലേക്കുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്ബരയില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, എന്നി താരങ്ങളെയും സഞ്ചുവിനൊപ്പം ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ച്ചയാണ് ഏക ദിന, ട്വന്‍റി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപിക്കുന്നത്.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഫോമിലേക്കുയരാതിരുന്ന യുവരാജ് സിങ്ങിനെ ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യമാകും ടീം പ്രഖ്യാപനം വരുമ്പോള്‍ ഏവരും ഉറ്റു നോക്കുന്നത്. യുവിയെ ഒഴിവാക്കുന്നെങ്കില്‍ പകരം റിഷഭ് പന്തിനെയാകും ആ സ്ഥാനത്ത് ഉള്‍പ്പെടുത്തുക എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതെസമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ തിരിച്ചെത്തും. മൂന്നാം ടെസ്റ്റിനു ശേഷം നടക്കുന്ന ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ കൊഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാകും ടീമിനെ നയിക്കുക. ശ്രീ ലങ്കയുമായുള്ള ഇന്ത്യയുടെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ നടക്കും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.