ഐ.എം.സി.സി ജി.സി.സി കമ്മിറ്റി: സത്താര്‍ കുന്നില്‍ ചെയര്മാന്, ഖാന് പാറയില്‍ ജനറല്‍ കണ്‍വീനര്‍, ഷാഹുല്‍ ഹമീദ് ട്രഷറര്‍
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഗള്‍ഫിലെ പോഷകഘടകമായ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുവൈത്തില്‍ നിന്നുള്ള സത്താര്‍ കുന്നില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാന് പാറയില്‍ (യു.എ.ഇ) ആണ് ജനറല്‍ കണ്‍വീനര്‍. സൗദി അറേബ്യയില്‍നിന്നുള്ള ശാഹുല്‍ ഹമീദ് മംഗലാപുരം ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ടി എസ് ഗഫൂര്‍ ഹാജി (യു എ ഇ), അബ്ദുല്‍ അസീസ് പൊന്നാനി (ഒമാന്‍) എന്നിവര്‍ വൈസ് ചെയര്മാന്മാരും പുളിക്കല്‍ മൊയ്തീന് കുട്ടി (ബഹ്റൈന്‍), ജറഫീഖ് അഴിയൂര്‍ (ഖത്തര്‍), എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും ആയി തിരഞ്ഞെടുക്കപ്പെട്ടു, കുഞ്ഞാവുട്ടി കാദര്‍, ഷൗക്കത്തു പൂച്ചക്കാട് താഹിര്‍ കോമ്മോത്ത് (യു.എ.ഇ), ഹനീഫ് അറബി, കെ പി അബൂബക്കര്‍ (സൗദി), ശരീഫ് താമരശ്ശേരി (കുവൈത്ത്), ഹാരിസ് വടകര (ഒമാന്‍),ഇല്യാസ് മട്ടന്നൂര്‍, സുബൈര്‍ ചെറുമോത് (ഖത്തര്‍) ജലീല്‍ ഹാജി (ബഹ്റൈന്‍) എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡന്റ് െപ്രാഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഐഎന്‍എല്‍ സംസ്ഥാന സെക്രെട്ടറിയേറ്റു അംഗം കാസീം ഇരിക്കൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജി.സി.സിയിലെ ആറു രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന സംഘടന കഴിഞ്ഞ വര്‍ഷം മുതലാണ് ഒരു കുടക്കീഴില് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ പ്രവര്‍ത്തന കലാവധി. ഇന്ത്യയിലെ ഫാസിസ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും നിലവില്‍ സംഘടന നടത്തിവരുന്ന ജീവകാരുണ്യ, സാംസ്കാരിക, കലാകായിക മേഖലകളില്‍ വിവിധപേരുകളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകമുഖം നല്‍കാനും, പ്രവര്‍ത്തകര്‍ക്കായി സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാനും മുന്‍ഗണന നല്‍കുമെന്നും സംഘടനാ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്കാനുമായിരിക്കും പുതിയ കമ്മിറ്റിയുടെ ശ്രമമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജി.സി.സി കമ്മിറ്റി ഭാരവാഹികളെ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി െപ്രാഫ. എ.പി. അബ്ദുല്‍ വഹാബ്, എന്നിവര്‍ അഭിനന്ദിച്ചു.