ഇറ്റലിയില്‍ മലയാളികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ്
ജനോവ: ഇറ്റലിയിലെ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ജെനോവയില്‍ റോയല്‍ സ്റ്റാര്‍സ് ജെനോവ (RSG) യുടെ ആഭിമുഖ്യത്തില്‍ ഓള് ഇറ്റലി ക്രിക്കറ്റ് ഓഗസ്റ്റ് 20ന് ടൂര്‍ണമെന്റ് നടത്തത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട 8 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്ററില്‍ വിജയിക്കുന ടീമിന്, ജോബു & ഫാമിലി സ്പോണ്സര് ചെയുന്ന 701 യൂറോ ക്യാഷ് പ്രൈസ്, കരക്കാട്ട് കെ.ജെ ജോസഫ് & ജോയിച്ചന്‍ ജോസഫ് മെമ്മോറിയല്‍ ട്രോഫിയും മെഡല്സും ലഭിക്കും.
ടൂര്‍ണമെന്റില്‍ രണ്ടാമത്തെ സ്ഥാനക്കാര്‍ക്ക് ജോജോ & ടോജോ ഫാമിലി സ്പോണ്സര് ചെയുന്ന 301 യൂറോ ക്യാഷ് പ്രൈസ്, നെറ്റിക്കാടന് വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും മെഡല്സും നല്‍കും.
കളിക്കുന്ന എല്ലാ കളികള്‍ക്കും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്, ഉള്‍പ്പെടെ 18 വ്യക്തികത അവാര്‍ഡും ആണ് ടൂര്‍ണമെന്ററില്‍ കളിക്കുന്ന കളിക്കാരെ കാത്തിരിക്കുന്നത്. എല്ലാ കായിക പ്രേമികളെയും സംഘാടകര്‍ ക്ഷണിച്ചു.