അതിരപ്പള്ളി പദ്ധതി : സി. പി. ഐ. ക്കെതിരെ രൂക്ഷ വിമർശനവുമായി എം. എം. മണി
തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി സംബന്ധിച്ച് സി. പി. ഐ. ക്ക് വൈദ്യുതമന്ത്രി എം. എം. മാണിയുടെ രൂക്ഷ വിമർശനം. വിവരക്കേടുള്ളതുകൊണ്ടാണ് സി. പി. ഐ. പദ്ധതിയെ എതിർക്കുന്നതെന്നാണ് മണിയുടെ വിമർശനം. എന്തൊക്കെ എതിർപ്പുണ്ടായാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സി.പി.എമ്മിെന്റയും കെ.എസ്.ഇ.ബിയുടെയും തീരുമാനമെന്നും, സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും മണി അറിയിച്ചു.
സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മണി ഉന്നിയിക്കുന്നത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഒാരോന്ന് പറയിപ്പിക്കുകയാണ്. പിന്നീട് അത് പാര്‍ട്ടി നിലാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ലെന്നും എം.എം മണി കുറ്റപ്പെടുത്തി.
മുന്നണിക്കുള്ളില്‍ ഉള്ളവര്‍ തന്നെ സംസ്ഥാനത്തിന് ഗുണകരമാവുന്ന പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തരുതെന്നും മണി പറഞ്ഞു. തൻറെ വ്യക്തിപരമായ നേട്ടങ്ങൾക്കല്ല പദ്ധതിയുമായി പോകുന്നതെന്നും മണി പറഞ്ഞു.