സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8:30 നു മുഖ്യ മന്ത്രി പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ അഗസ്റ്റ് 15ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.

പതാക ഉയര്‍ത്തലിനു ശേഷം വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും, മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.

തുടര്‍ന്നുള്ള സ്വാതന്ത്ര്യ ദിന സന്ദേശത്തിന് ശേഷം രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് മെഡലുകള്‍, പ്രിസണ്‍ മെഡലുകള്‍, ഫോറസ്റ്റ് മെഡലുകള്‍, എക്‌സൈസ് മെഡലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ ജേതാക്കള്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
ആഘോഷ പരിപാടിയ്ക്കല്‍ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.

പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍ ഉണ്ടായിരിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.