സ്വാതന്ത്ര്യ ദിനാഘോഷം ; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. പ്രധാന ചടങ്ങുകള്‍ നടക്കുന്ന തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധനകള്‍ തുടങ്ങി.സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുന്ന പശ്ചായത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെയും ഇന്റലിജന്‍സും നേരത്തെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

എല്ലാ നഗരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.കൂടാതെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍, മാളുകള്‍, എയര്‍പോര്‍ട്ട് എന്നിവടങ്ങില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. നാളെ 8.30ക്ക് സെന്‍ട്രല്‍ സ്റ്റേഡയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും. സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇന്ന മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. നാളെ രാവിലെ ഗതാഗത നിയന്ത്രണവുമുണ്ടാകും. 24 പ്ലാറ്റൂണികള്‍ പങ്കെടുക്കുന്ന പരേഡില്‍ ഇത്തവണ കര്‍ണാടകപൊലീസും പങ്കെടുക്കുന്നുണ്ട്.