ആ മാഡം ആരെന്നു സുനി ഇന്ന് വെളിപ്പെടുത്തിയേക്കും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സുനിയുടെ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. അതെ സമയം സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ‘മാഡം’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ആരാണെന്നു സുനി ഇന്ന് വ്യക്തമാക്കിയേക്കും.

മാഡം സിനിമ മേഖലയില്‍ നിന്നുള്ള ആളാണെന്നും, മാഡത്തെക്കുറിച്ചു അറസ്റ്റിലായ നടന്‍ ദിലീപ് വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ തന്നെ ഓഗസ്റ്റ് 1 6 നു വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി നേരത്തെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും.

2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഈ കേസില്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലും സുനിയെ ഹാജരാക്കും.