ഡി.എം.കെ നേതാവ് എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് മുന്‍ തമിഴ്നാട് മുഖ്യ മന്ത്രിയും, ഡിഎംകെ നേതാവുമായ കരുണാ നിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ഫീഡിംഗ് ട്യൂബ് മാറ്റാനും വിദഗ്ദ്ധ ചികിത്സക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ചെറിയ ചികിത്സാ നടപടികള്‍ക്ക് ശേഷം ഉടന്‍ തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
94 കാരനായ കരുണാനിധിയെ ഡിസംബറില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ശ്വാസനാള ശസത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആശുപത്രീ വിട്ട ശേഷവും നിര്ജ്ജലീകരണമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള കരുണ നിധി, പിന്നീട് ഏഴ് മാസമായി വീട്ടില്‍ തന്നെ ചികിത്സ നടത്തി വരികയായിരുന്നു.
ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.