യൂറോപ്പിലെ മികച്ച താരം , യുവേഫ പുരസ്കാരത്തിന്റെ അന്തിമ പട്ടികയില്‍ റൊണാള്‍ഡോയും മെസിയും
മാഡ്രിഡ്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍ക്കുള്ള യുവേഫ പുരസ്കാരത്തിന്റെ അന്തിമപട്ടികയില്‍ പോര്ട്ല്ചുഗല് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീന താരം ലയണല്‍ മെസ്സി, ഇറ്റലി താരം ജിയാന്‍ ലൂജി ബഫണ് എന്നിവര്‍ സ്ഥാനം പിടിച്ചു.ഓഗസ്റ്റ് 24 നാണ് പുരസ്കാര പ്രഖ്യാപനവും വിതരണവും.
റൊണാള്‍ഡോയാണ് സാധ്യതകളില്മുന്നില് നില്‍ക്കുന്നത്. ചാംപ്യന്‍സ് ലീഗ്, ലാലീഗ നേട്ടങ്ങളാണ് റൊണാള്‍ഡോയെ മുന്നിലെത്തിച്ചിരിക്കുന്നത്. 12 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിലെ ടോപ്സ്കോററും ക്രിസ്റ്റ്യാനോ ആയിരുന്നു.
ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്ലൂയിഡി ബഫണാണ് യുവന്റസിനെ തുടര്‍ച്ചയായ ആറാമത്തെ സീരി എ കിരീടത്തിലേക്ക് നയിച്ചത്. ചാംപ്യന്‍സ് ലീഗിലെ രണ്ടാം സ്ഥാനവും യുവന്റസിനായിരുന്നു.
ബാര്‍സിലോനയുടെ സമ്ബാദ്യം സ്പാനിഷ് കിങ്സ് കപ്പ് മാത്രമാണെങ്കിലും ലാലീഗയില്‍ 37 ഗോളുകളുമായി ടോപ്സ്കോററായതാണ് മെസിക്ക് അവസാന മൂന്നിടം നല്‍കിയത്.