2.8 മില്യണിലേറെ ലൈക്കുകള്‍, ഒബാമയുടെ ട്വീറ്റ് ചരിത്രത്തിലേക്ക്
വാഷിംഗ്ടണ്‍: ചാര്‍ലോട്ടസ്വില്ലെയില്‍ നടന്ന ആക്രമണത്തിന് പിന്നാലെ, വംശീയ അതിക്രമങ്ങള്‍ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ ട്വീറ്റ് ചരിത്രത്തിലിടം നേടി. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവും, മുന്‍ പ്രസിഡന്റുമായിരുന്നു നെല്‍സണ്‍ മണ്ഡേലയുടെ വാക്യങ്ങള്‍ കടമെടുത്തായിരുന്നു ഒബാമയുടെ വംശീയ വിരുദ്ധ ട്വീറ്റ്.
‘ലോകത്തില്‍ ആരും തൊലിയുടേയോ, നിറത്തിന്റേയോ, മതത്തിന്റേയോ, പശ്ചാത്തലത്തില്‍ മറ്റൊരാളെ വെറുത്തുകൊണ്ട് ജനിക്കുന്നില്ല എന്ന വാക്യം, ജനലിലൂടെ പുറത്തേക്ക് നോക്കുന്ന കുട്ടികളെ നോക്കുന്ന ചിത്രത്തോടൊപ്പമാണ് ഒബാമ ട്വീറ്റ് ചെയ്തത്. ഒബാമയുടെ ട്വീറ്റ് 1.2 മില്യണ്‍ ആളുകള്‍ റീട്വീറ്റ് ചെയ്തു.
‘No one is born hating another person because of the color of his skin or his background or his religion…’
– Barack Obama (@BarackObama)
ഒബാമയുടെ ട്വീറ്റിന് 2.8 മില്യണിലേറെ ലൈക്കുകള്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ട്വീറ്റ് എന്ന പേരിലാണ് ഒബാമയുടെ ട്വീറ്റ് ചരിത്രത്തിലിടം നേടിയത്.