ജോസ് തെറ്റയില്‍ നായകാനകുന്ന ഷോര്‍ട്ട് ഫിലിം : “അനിവാര്യം”

രാഷ്ട്രീയക്കാരുടെ സിനിമാ സീരിയല്‍ മലയാളത്തില്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായ ഒന്നാണ്. പി സി ജോര്‍ജ്ജ് , വി എസ് , എം കെ മുനീര്‍ എന്നിങ്ങനെ അടുത്ത കാലത്തായി അഭിനയമേഖലയില്‍ കഴിവ് തെളിയിച്ച രാഷ്ട്രീയക്കാര്‍ ധാരാളമാണ്. അത്തരത്തില്‍ മുന്‍ എം എല്‍ എയും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജോസ് തെറ്റയിലും അഭിനയരംഗത്ത് തന്‍റെ സാന്നിധ്യം അറിയിച്ചു. ഷോര്‍ട്ട് ഫിലിം മേഖലയിലാണ് തെറ്റയില്‍ തന്‍റെ സാന്നിധ്യം അറിയിച്ചത്. അദ്ധേഹം നായകനായ “അനിവാര്യം” എന്ന ഷോര്‍ട്ട് ഫിലിം യു ട്യൂബില്‍ റിലീസ് ആയി.

പട്ടാളത്തില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ വേഷമാണ് തെറ്റയില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. മതത്തിന്‍റെ പേരില്‍ ഇക്കാലത്തെ യുവാക്കളില്‍ കണ്ടുവരുന്ന വര്‍ഗ്ഗീയത രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും എങ്ങനെ ദോഷകരമാകുന്നു എന്നതാണ് അനിവാര്യം ചര്‍ച്ച ചെയ്യുന്നത്. ദേശസ്നേഹം വിളിച്ചോതുന്ന ഈ ഷോര്‍ട്ട് ഫിലിം ഷിബു സി പ്രഭാകര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിനയന്‍ ഐഡിയയും വിമല്‍ ഐഡിയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ തെറ്റയിലിനെ കൂടാതെ പ്രേം ഐഡിയയും ഒരു മുഖ്യവേഷം അവതരിപ്പിച്ചിരിക്കുന്നു. അനില്‍ ബോസ് ആണ് എഡിറ്റര്‍.