ബാഴ്‌സലോണയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി തീവ്രവാദി ആക്രമണം ; 13 പേര്‍ കൊല്ലപ്പെട്ടു
സ്പെയിന്‍ : ബാഴ്‌സലോണയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി തീവ്രവാദി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്‌സലോണയിലെ വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമായ ലാസ് റാബലസ് മേഖലയിലാണ് തീവ്രവാദി ആക്രമണമുണ്ടായത്. തെരുവില്‍ നില്‍ക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെ അക്രമികള്‍ വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു.
അക്രമി സംഘത്തില്‍ രണ്ട് പേരുണ്ടായിരുന്നുവെന്നും അപകടത്തിന് ശേഷം ഇവരും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന്‍ നഗരത്തിലെ മെട്രോ, റെയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.