തലൈവിയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, പോയസ് ഗാര്‍ഡന്‍ സ്മാരകമാക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

ഒ. പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന പക്ഷത്തിന്റെയും എടപ്പാടി പളനിസ്വാമി പക്ഷത്തിന്റെയും ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനായിരിക്കും മരണത്തെക്കുറിച്ച് അന്വേഷിക്കുക. ഒ. പനീര്‍ശെല്‍വം പക്ഷത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.

പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനും തീരുമാനമായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ജയലളിത മരിച്ച അന്നു മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.