ഇങ്ങനെയും ഒരു അമ്മായി അമ്മ ; മരുമകളെ രക്ഷിക്കാന്‍ അമ്മ സ്വന്തം മകനെ കൊലപ്പെടുത്തി

അമ്മായിഅമ്മമാര്‍ മരുമക്കളെ ദ്രോഹിക്കുന്ന വാര്‍ത്തകള്‍ നാം ഏറെ കണ്ടിട്ടുള്ള ഒന്നാണ്. പല അമ്മായിയമ്മമാരും ശത്രുക്കളെ കാണുന്നത് പോലെയാണ് മകന്റെ ഭാര്യമാരെ കാണുന്നത്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം തന്നെ അവരെ ദ്രോഹിക്കുക എന്നത് ഇവരുടെ ഒരു വിനോദമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അമ്മായിയമ്മയുടെ വാര്‍ത്തയാണ് മുംബൈയില്‍ നിന്നും കേള്‍ക്കുന്നത്. മരുമകളെ രക്ഷിക്കാന്‍ അമ്മ സ്വന്തം മകനെ കൊലപ്പെടുത്തി. . മുംബൈയിലെ മന്‍ഖുര്‍ദിലാണ് സംഭവം. അന്‍വാരി ഇദ്രിസി എന്ന സ്ത്രീയാണ് മകനായ നദീം നയിമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

രണ്ട് വര്‍ഷം മുന്‍പാണ് അലഹാബാദ് സ്വദേശിയായ യുവതിയെ നദീം വിവാഹം ചെയ്തത്. എന്നാല്‍ ലഹരിമരുന്നിന് അടിമയായ നദീം ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ വിവാഹം കഴിഞ്ഞ അഞ്ച് മാസത്തിനു ശേഷം ഭാര്യ ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ പോവുകയായിരുന്നു. നദീമിന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി അമ്മായിഅമ്മ മരുമകളെ വീട്ടിലേക്ക് തിരിച്ചു വിളിച്ചുകൊണ്ട് വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ നദീം വീണ്ടും പ്രശ്നം ആരംഭിക്കുമെന്ന് കണ്ടതോടെ അന്‍സാരി പെണ്‍കുട്ടിയേയും സഹോദരങ്ങളേയും അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഇതില്‍ ദേഷ്യം വന്ന നധീം അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ അന്‍വാരി മകനെ തറയില്‍ തള്ളിയിട്ട ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാനാണ് താന്‍ ഇത്തരത്തില്‍ കൊല നടത്തിയെന്ന് അന്‍വാരി പോലീസിന് മൊഴി നല്‍കി.