പിസി ജോര്‍ജ്ജിന്റെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്; സ്പീക്കറുടെ അനുമതി തേടി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പി.സി. ജോര്‍ജ് എം.എല്‍.എ. നിരന്തരം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ വനിത കമ്മീഷന് സ്പീക്കറെ അതൃപ്തി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും വനിത കമ്മീഷനെ വിലകല്പിക്കാത്ത തരത്തിലും പി.സി. ജോര്‍ജ് ഉയര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വനിത കമ്മീഷന് സ്പീക്കറെ അതൃപ്തി അറിയിച്ചത്.
വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്കി. അക്രമത്തെ അതിജീവിച്ച നടിയെ നാളെ സന്ദര്‍ശിക്കുമെന്നും വനിത കമ്മീഷന് അറിയിച്ചു.