കേരളത്തിലെത്തിയ സണ്ണി ലിയോണ്‍ ബദ്ധവൈരികളെ ഒന്നിപ്പിച്ചു; ട്രോളന്മാര്ക്കും ആഘോഷം
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി യുവത്വത്തിന്റെ ഹരമായ സണ്ണിലിയോണ്‍ കേളത്തിലെത്തുമ്പോള്‍ ഒന്നിക്കുന്നത് ബദ്ധവൈരികള്‍. പാര്‍ട്ടി ചാനലുകളായ പീപ്പിള്‍ ടിവിയും ജനം ടിവിയുമാണ് ഉദ്ഘാടനം ലൈവായി ജനങ്ങളിലെത്തിക്കാന്‍ മീഡിയ പാര്‍ട്ണര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഇത്തരത്തില്‍ രണ്ട് ചാനലുകളുടേയും ലോഗോ ഉള്‍പ്പെടെ ഉള്ള പരസ്യം പുറത്തു വന്നതോടു കൂടി ഈ വിഷയം ട്രോളന്മാരും വളരെ ആവേശ പൂര്‍വ്വമാണ് ഏറ്റെടുത്തത്. ഇരു ചാനലുകലും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു തുടങ്ങിയാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.
ഒരുപാട് ഹിന്ദി ചിത്രങ്ങളിലും പോണ് ചിത്രങ്ങളിലും സജീവസാന്നിദ്ധ്യമായ സണ്ണിലിയോണിനു കേരളത്തിലും ആരാധകരേറെയാണ്. കൊച്ചിയില്‍ പരിപാടി കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ഇതോടെ എംജി റോഡ് വഴിയുള്ള ഗതാഗതവും മുടങ്ങി.
ഇന്ന് രാവിലെ 9 30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. താരത്തിനെ ഒരു നോക്ക് കാണാനായി വന്‍ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4ന്റെ 33ാമത് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയത്. എറണാകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിന് സമീപമാണ് പുതിയ ഷോറൂം.