50 രൂപയുടെ പുതിയ നോട്ടുകള്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ഥത്തിലുള്ളതോ ?….
റിസര്‍വ്വ ബാങ്ക് പുറത്തിറക്കുന്ന പുതിയ നോട്ടുകളുടേതെന്ന പേരില്‍ ഒരുപാട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നാല്‍ ഇതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ ?. 50 രൂപയുടെ പുതിയ നോട്ടുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പുതിയ 50 രൂപയുടെയും 20 രൂപയുടെയും നോട്ടുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇളം നീലനിറത്തിലുള്ള നോട്ടുകളാണ് പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളത്. 2005 മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് ഇവ. നിലവില്‍ പ്രചാരത്തിലുള്ള 50 രൂപ നോട്ടുകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായാണ് പ്രചരിക്കുന്ന ഈ നോട്ടുകള്‍.
കഴിഞ്ഞ ഡിസംബറിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം വന്നത്. ഇത് 2005 മഹാത്മഗാന്ധി സീരീസിലുള്ളതായിരിക്കുമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളായിരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവിലുള്ള നോട്ടുകളുടേതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളായിരിക്കും നോട്ടുകളില്‍ ഉണ്ടായിരിക്കുകയെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും മൂല്യം കുറഞ്ഞ ചെറിയ നോട്ടുകളാണ് സര്‍ക്കാര്‍ കൂടുതലായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അടുത്തിടെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് റിസര്‍വ്വ് ബാങ്ക് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നേതന്നെ പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതിനു സമാനമായാണ് പുതിയ നോട്ടുകലും പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോളും വ്യക്തത വന്നിട്ടില്ലെന്നതാണ് വസ്തുത.