ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായതിനു ശേഷം ദിലീപിന്റെ ജാമ്യഹര്‍ജി മൂന്നാം തവണയാണ് വാദത്തിനെത്തുന്നത്. ആദ്യം ജാമ്യ ഹര്‍ജി നല്‍കിയ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും, രണ്ടാമത് ജാമ്യ പേക്ഷ നല്‍കിയ ഹൈക്കോടതിയും ദിലിപീന്റെ ജാമ്യ ഹര്‍ജികള്‍ തളളിയിരുന്നു. ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പൊലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കുന്നുണ്ട്.
നേരത്തെ രണ്ടു തവണ ജാമ്യ ഹര്‍ജി നല്കിയപ്പോഴും ദിലീപിന്റെ അഭിഭാഷകനായിരുന്ന രാംകുമാറിനെ മാറ്റി, മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍ പിളള മുഖേനയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മുന്‍പ് ജാമ്യ ഹര്‍ജി തളളാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ ഇനി നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ പ്രധാനം വാദം. പ്രധാന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്നും വാദിക്കും.
എന്നാല്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍തകരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി അന്വേഷണം തുടരുന്നു, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നീ കാര്യങ്ങളും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിക്കും. ദിലീപിന് ജാമ്യം നല്‍കിയാല്‍ പ്രധാന സാക്ഷികളെയടക്കം സ്വാധീനിക്കുമെന്നും പ്രോസിക്ക്യൂഷന്‍ ഉന്നയിക്കും.