അഹമ്മദ് പട്ടേലിന്റെ വിജയം; ബല്‍വന്ത് സിങ്ങ് കോടതിയില്‍, അസാധുവാക്കിയ നടപടി തെറ്റെന്നും വാദം

നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത രണ്ട് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ബി.ജെ.പി. സ്ഥാനാര്‍ഥി ബല്‍വന്ത് സിങ് രാജ്പുത് ഹൈക്കോടതിയെ സമീപിച്ചു.

വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങ്ങിന്റെ താന്റെ വാദത്തില്‍ ഉന്നയിക്കുന്നത്.തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബെംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനെ കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്.

കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ അസാധുവാക്കിയതാണ് തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് തുണയായത്. എന്നാല്‍ ഇതിനെയാണ് ബല്‍വന്ത് സിങ് കോടതിയില്‍ എത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ അമിത് ഷായും സ്മൃതി ഇറാനിയും കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് രാജ്യസഭയിലെത്തിയത്.