ബ്ലൂവെയ്ല്‍ ആത്മഹത്യ ചെയ്യിക്കുമെങ്കില്‍, പിങ്ക് വെയ്ല്‍ നിങ്ങളെ ആത്മ ബന്ധത്തിലേക്ക് നയിക്കും.. അപ്പൊ എങ്ങനാ… പിങ്ക് വെയില്‍ കളിക്കയല്ലേ….
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ബ്ലൂവെയ്ല്‍ എന്ന വില്ലന്‍ ഗെയിം. ബ്ലൂവെയ്ല്‍ ഗെയിം കളിച്ചു ആത്മഹത്യ നടത്തിയവരില്‍ കൂടുതലും കൗമാരക്കാര്‍ ആയിരുന്നു.ഇതിനെ എങ്ങിനെ പ്രതിരോധിക്കണമെന്ന് സൈബര്‍ ലോകത്തെ വിദഗ്ധര്‍ ഇപ്പോഴും തലപുകയ്ക്കുകയാണ്. ബ്ലൂവെയ്ല്‍നെ പ്രതിരോധിക്കാന്‍ നിലവില്‍ മാര്‍ഗ്ഗമൊന്നും ഇല്ലെന്ന വാദവും ചിലര്‍ക്കുണ്ട്.
എന്നാല്‍ മുള്ളിനെ മുള്ളു കൊണ്ടെടുക്കുക എന്ന ശൈലിയില്‍, ബ്ലൂവെയ്ല്‍നെ പൊസറ്റീവായി നേരിടാനെത്തുകയാണ് ‘പിങ്ക് വെയ്ല്‍ ‘ എന്ന ഗെയിം. ബ്ലൂവെയ്‌ലിലെ ടാസ്‌കുകള്‍ സ്വയം മുറിവേല്‍പ്പിക്കലും ഒറ്റപ്പെടലും ആത്മഹത്യയുമൊക്കെയാണെങ്കില്‍ ജീവിതത്തെ പോസീറ്റീവാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിങ്ക് വെയ്ല്‍ മുന്നോട്ട് വയ്ക്കുന്നത്. പിങ്ക് വെയ്ല്‍ ഗെയിമില്‍ ബ്ലൂവെയില്‍ പോലെ 50 ഘട്ടങ്ങളാണുള്ളത്.
ബ്ലൂ,വെയ്ല്‍ സ്വന്തം കൈയില്‍ മുറിവുണ്ടാക്കി എഴുതാനും, വരയ്ക്കാനും പറയുമ്‌ബോള്‍, നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നയാളുടെ ശരീരത്തിലെവിടെയെങ്കിലും, നിങ്ങള്‍ അയാളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എഴുതുകയാണ് പിങ്ക് വെയ്ലില്‍ വേണ്ടത്.
നിങ്ങളുടെ പ്രിയപ്പെട്ടവരോട് മിണ്ടരുതെന്ന് ബ്ലൂവെയ്ല്‍ പറയുമ്‌ബോള്‍ പിങ്ക് വെയ്ല്‍, നിങ്ങളുമായി പിണങ്ങിയിട്ടുള്ള ആളിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടും.
പിങ്ക് വെയ്ല്‍ ഗെയിമില്‍ അവസാന ടാസ്‌ക് എന്നു പറയുന്നത് സഹായം ആവശ്യമുള്ള ഒരാള്‍ക്ക് അല്ലെങ്കില്‍ മൃഗത്തിന് അത് ചെയ്തു കൊടുക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സന്നദ്ധസംഘടനയ്ക്ക് സംഭാവന നല്‍കുകയോ ചെയ്യണം.
ഈ വര്‍ഷം ഏപ്രിലില്‍ ബ്രസീലില്‍ ജന്മം കൊണ്ട പിങ്ക് വെയ്ല്‍ ഗെയിം കളിക്കാന്‍ ഫേസ്ബുക്കില്‍ മൂന്ന് ലക്ഷം പേരും ഇന്‍സ്റ്റാഗ്രാമില്‍ 45,000 പേരും ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.