ഇടുക്കിയില്‍ ബ്ലൂ വെയില് ഗെയിം കളിച്ച 17കാരന് പോലീസ് പിടിയില്‍
തൊടുപുഴ : ബ്ലൂ വെയില് ഗെയിമിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നു വരവേ ഇടുക്കിയില്‍ ബ്ലൂ വെയില് ഗെയിം കളിച്ച 17കാരന് പോലീസിന്റെ പിടിയില്‍. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. ഇയാളുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു. ബ്ലൂ വെയില് ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാള്‍ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. \
കേരളത്തില്‍ ബ്ലൂ വെയില് ഗെയിം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കൗമരക്കാരനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഗെയിം കളിക്കുക മാത്രമല്ല തന്റെ സുഹൃത്തുക്കളെ ഈ ഗെയിം കളിക്കുവാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്ന് പോലീസ് പറയുന്നു. തുടര്‍ന്നാണ് ആരോ ഈ വിവരം പോലീസിനെ അറിയിച്ചതും പോലീസ് ഇയാളെ പിടികൂടുന്നതും.