ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവും സംഘവും അറസ്റ്റില്‍; കൂട്ടു നിന്നവരില്‍ സ്വന്തം പിതാവും
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ബി.ജെ.പി നേതാവ് അടക്കം പത്തു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. കുന്ദമംഗലം ശിവഗിരിയിലെ 16കാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മുരളി തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി പോലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്ന് പോലീസി പറഞ്ഞു.