ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

കൊച്ചി നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്താണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവാഴ്ച്ചയിലേക്കു മാറ്റിയത്.

മൂന്നാം തവണയാണ് ജാമ്യ ഹര്‍ജിയുമായി ദിലീപ് കോടതിക്കു മുന്നിലെത്തിയത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ പത്തിന് ദിലീപിനെ അന്വഷണ സംഘം അറസ്റ്റു ചെയ്തത്. ബി ദിലീപ് നല്‍കിയ രണ്ടു ജാമ്യ ഹര്‍ജികളും കോടതി തള്ളിയതോടെ നിലവില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്.