56-ലും മറഡോണ ഇഫക്ടില്‍ പിറന്ന മഴവില്‍ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദുബൈ: പ്രായത്തിന്റെ കാര്യത്തിൽ അര സെഞ്ചുറി പിന്നിട്ടെങ്കിലും ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കേളി മികവിന് മാറ്റമൊന്നുമില്ല. സംശയമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന മറഡോണയുടെ ഈ ഫ്രീ കിക്ക് ഗോൾ ഒന്ന് കണ്ടാൽ മതി. വര്‍ഷങ്ങള്‍ എത്ര കടന്നു പോയാലും തന്നിലെ കഴിവുകളൊന്നും ചോർന്നു പോയിട്ടില്ല എന്ന് തെളിയിക്കുകയാണ് മറഡോണ.  അതിനുദാഹരണമാണ് മറഡോണയുടെ ഈ മഴവിൽ ഗോൾ.

അര്‍ജന്റീന ദേശിയ ടീമിന്റെ ടീമിന്റെ പരിശീലക സ്ഥാനാം രാജി വച്ചതിനു ശേഷം യു.എ.ഇ-യുടെ അല്‍ ഫുജയ്റാഹ് ടീമിനോടൊപ്പമാണ് മറഡോണ ഇപ്പോൾ . അല്‍ ഫുജയ്റാഹ് ടീമിന്റെ പരിശീലനത്തിന് ഇടയിലായിരുന്നു മറഡോണയുടെ മനോഹരമായ ഗോള്‍. ഗോളടിച്ചതിന്റെ സന്തോഷം മറഡോണയും മറച്ചുവെച്ചില്ല. ഗോൾ നേടിയ ശേഷം കാണികള്‍ക്ക് മുമ്പിൽ നടത്തുന്ന വിജയാഘോഷം പോലെ തന്നെ മറഡോണ ഈ ഗോളും കൂടെ നിന്നവരുമായി ആഘോഷിച്ചു.

മറഡോണയുടെ കൈയൊപ്പ്‌ പതിഞ്ഞ നൂറ്റാണ്ടിന്റെ ഗോളും, ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോളുമൊക്കെ ഓർമിപ്പിക്കുന്നതാണ് ഇതിഹാസതാരത്തിന്റെ ഈ ഫ്രീ കിക്ക് ഗോൾ.