ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു മാറി, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചെന്നൈയ് മെയിലിന്റെ എഞ്ചിനാണ് ഓടിക്കൊണ്ടിരിക്കെ വേര്‍പെട്ടത്.
എന്നാല്‍ അപകടമൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തി എഞ്ചിന്‍ പുനസ്ഥാപിച്ചു ശേഷം ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു.