യു പിയില്‍ യോഗി ആദിത്യ നാഥിനെതിരെ ഗ്രാമ വാസികള്‍ കഴുത്തറ്റം വെള്ളത്തില്‍
ലഖ്‌നൗ: കനത്ത മഴയില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വളരെ വ്യത്യസ്ത സമരവുമായി രംഗത്ത്.
സംസ്ഥാനത്തിലെ ലാംഖിപൂര്‍ ഖേരി ജില്ലയിലെ ഹത്വ ഗ്രാമത്തിലുള്ള ജനങ്ങലാണ് കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി നിന്നുകൊണ്ടുള്ള പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഗ്രാമ വാസികള്‍ സമരം ആരംഭിച്ചത്.
ദുരുതാശ്വാസ നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും, സംഭവത്തില്‍ മുഖ്യ മന്ത്രി ഇടപെടണമെന്നതാണ് സമരക്കാരുടെ ആവശ്യം . 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും, ഇല്ലാത്ത പക്ഷം കൂടുതല്‍ ആഴത്തിലേക്ക് പോകുമെന്നാണ് നാട്ടുകാരുടെ ഭീഷണി.