സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനോട് പ്രസവിച്ചയുടനെ ഒരമ്മ ചെയ്തത്
പ്രസവിച്ചയുടനെ തന്റെ കുഞ്ഞിനോട് പെറ്റമ്മ ചെയ്ത ക്രൂരതയുടെ ഞെട്ടലിലാണ് ലോകം. അമേരിക്കയിലെ ടെക്‌സാസില്‍ സിഡ്‌നി വോയ്ടാസിക്ക് എന്ന 21 കാരിയാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്തത്.
അടുക്കളയില്‍ പ്രസവിക്കുകയും കുട്ടിയുടെ പൊക്കിള്‍ തണ്ട് മുറിച്ചതിന് ശേഷം പൂന്തോട്ടത്തില്‍ കൊണ്ട് കളയുകയുമായിരുന്നു ഈ ഇരുപത്തിയൊന്നുകാരി ചെയ്തത്. മറവിരോഗമുള്ള കാമുകന്‍ പേടിച്ച് ഓടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നായിരുന്നു സംഭവം കോടതിയിലെത്തിയപ്പോഴുള്ള യുവതിയുടെ ന്യായീകരണം. അമ്മയാകാന്‍ തനിക്ക് ഇഷ്ടമില്ലായിരുന്നെന്നും കുഞ്ഞിനെ കാണാന്‍ താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. മുറിച്ച് മാറ്റിയ പൊക്കിള്‍ തണ്ടില്‍ അണുബാധയുണ്ടാവുകയും കുഞ്ഞിന് മസ്തിഷ്‌ക ജ്വരം ബാധിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഇപ്പോള്‍ അപകട നില തരണം ചെയ്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
യുവതിയുടെ സമീപ വാസിയായ ആല്‍ബര്‍ട്ട് പീറ്റേഴ്‌സണ്‍ എന്നയാള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പിന്തുടര്‍ന്നെത്തിയ പീറ്റേഴ്‌സ് കണ്ടത് ചെടിച്ചട്ടിക്ക് കീഴില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ ഒരു കുഞ്ഞുരൂപത്തെയാണ്. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പീറ്റേഴ്‌സ് തന്നെയാണ് സംഭവം പോലീസിനെയും അറിയിച്ചത്.
സംഭവത്തില്‍ പോലീസ് കേസ് ഫയല്‍ ചെയ്തതോടെ കുഞ്ഞിനെ ഉപേക്ഷിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവയെല്ലാം ചുമത്തിയിരിക്കുന്ന വോയ്ടാസിക്കിനെതിരേ കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.