10 കോടിയുടെ നിരോധിത നോട്ടുകള്‍ കടത്തിയ സംഘം പോലീസ് പിടിയില്‍

ആലപ്പുഴ: കായംകുളത്തുനിന്നു 10 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു . പട്രോളിങ്ങിനിടെ, പുലര്‍ച്ചയോടെയാണ് കായംകുളം ദേശീയപാതയില്‍ വച്ച് പൊലീസ് പണം പിടികൂടിയത്. മൂന്നു കാറിലായി കടത്താന്‍ ശ്രമിച്ച 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഒരെണ്ണം നിര്‍ത്താതെ പോയി. പാലക്കാട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം.

പാലക്കാടുനിന്നും കോയമ്പത്തൂരില്‍ നിന്നും ശേഖരിച്ച പണമാണ് പിടികൂടിയത് എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അസാധു നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ നല്‍കുന്ന ഇടപാടുകള്‍ പാലക്കാട് ജില്ലാ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.