ആശുപത്രി സന്ദര്‍ശനം റദ്ദാക്കിയ രാഹുല്‍ മരിച്ച കുഞ്ഞുങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കും
ലക്നൗ: ഓക്സിജന്‍ ദൗര്‍ലഭ്യതയെത്തുടര്‍ന്ന് കുട്ടികളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുര്‍ ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി.
പുറത്തുനിന്നുള്ളവര്‍ ആശുപത്രിയിലും, കുഞ്ഞുങ്ങളുടെ വാര്‍ഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണു രാഹുല്‍ ഗാന്ധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കിയത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധി ഗോരഖ്പുരിലെത്തിയത്.ആശുപത്രി സന്ദര്‍ശനം ഒഴിവാക്കിയ രാഹുല്‍ പക്ഷെ, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും.
അതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണു ഗോരഖ്പുര്‍ ദുരന്തത്തിനു കാരണമെന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.