കോടിയേരിയും പിന്തുണച്ചു; തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം
മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിയായ ശേഷമാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍.സി.പിക്ക് അറിയാമെന്നും അതില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നേരത്തെ മന്ത്രിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യ മന്ത്രിയും സഭയില്‍ പറഞ്ഞിരുന്നു. താന്‍ ഒരു സെന്റ് ഭൂമി കയ്യേറി എന്നു തെളിഞ്ഞാല്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജി വെയ്ക്കാന്‍ തയ്യാറാണെന്നും തോമസ് ചാണ്ടിയും സഭയെ അറിയിച്ചിരുന്നു.