ഓണം പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്‌പെഷല്‍ ട്രെയിന്‍-വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന ഓണം പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു.

കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍ വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. അതിനാല്‍ ആഗസ്റ്റ് 25-നും സപ്തംബര്‍ 10-നും ഇടയ്ക്കുളള ദിവസങ്ങളില്‍ ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് കേന്ദ്രത്തോട് മുഖ്യ മന്ത്രി ആവശ്യപ്പെട്ടത്. ഇക്കൊല്ലം ഓണത്തോടൊപ്പം സപ്തംബര്‍ ഒന്നിന് ബക്രീദും വരികയാണ്. ഇത് കണക്കിലെടുത്ത് ആവശ്യത്തിന് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമരുന്നും കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യം അറിയിച്ചിട്ടുണ്ട്.

 

ട്രെയിന്‍ സര്‍വീസിനെക്കൂടാതെ കൂടാതെ ഓണക്കാലത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 27-നും സപ്തംബര്‍ 15-നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയുമെന്നും മുഖ്യ മന്ത്രി കേന്ദ്രത്തോട് അറിയിച്ചിട്ടുണ്ട്.