പിന്നില്‍ ‘മുരുകേശ് നരേന്ദ്രന്‍’ ; വ്യക്തി വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ
കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കുമായി ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളെയും തള്ളി നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. തന്റെ ഉടമസ്ഥതിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ട്. എല്ലാ എന്‍.ഒ.സികളും ഉള്‍പ്പെടെയാണ് ലൈസന്‍സ് വാങ്ങിയത്. ഇതിന്റെ പകര്‍പ്പുകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും അന്‍വര്‍ മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിനു പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്നായാളാണ്. ഇദ്ദേഹത്തിന്റെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടതാണ് തനിക്കെതിരായ വൈരാഗ്യത്തിനു കാരണം. ഈ വ്യക്തി ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. മുരുകേശിന് യു.ഡി.എഫ്. പിന്തുണയുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.
അതിനിടെ, പി.വി. അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി ഉടന്‍ റദ്ദാക്കാനാകില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉടമയ്ക്ക് നോട്ടിസ് നല്‍കി വിശദീകരണം തേടണം. അനുമതി ഉടന്‍ റദ്ദാക്കുന്നത് പരിഗണിക്കാനായി പഞ്ചായത്ത് ഭരണസമിതി ചേരാനിരിക്കെയാണ് പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചത്.