ഉഴവൂര്‍ വിജയനെതിരായ കൊലവിളി ഫോണ്‍ സംഭാഷണം പൂര്‍ണ്ണരൂപം; ആ മരണം സ്വാഭാവികമോ?…
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമെന്നോണം സര്‍ക്കാര്‍ ലക്ഷങ്ങങ്ങള്‍ അനുവദിച്ചു. എന്നാല്‍ ആ പണത്തേക്കാള്‍ വലുതായി അദ്ദേഹത്തിന്റെ കുടുബത്തിന് മാനാഭിമാനങ്ങളുണ്ട്. അതെല്ലാം ഇപ്പോള്‍ ചോാദ്യം ചെയ്യപ്പെടുകയാണെന്നതാണ് യാഥാര്‍ഥ്യം.
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്ന് പറയുന്ന സര്‍ക്കാരിന് കീഴില്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ അസഭ്യം വര്‍ഷം ചൊരിഞ്ഞത്. ഇതിനെതിരെ പരാതി നല്‍കി. പക്ഷെ പല കേസുകളിലും സ്വമേധയാ കേസിനൊരുങ്ങുന്ന വനിതാ കമ്മിഷന്‍ നടപടി കൈക്കൊണ്ടില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ റാണി സാംജി സമര്‍പ്പിച്ച പരാതി ഉള്‍പ്പെടെ വാര്‍ത്ത മലയാളി വിഷന്‍ രാവിലെ പുറത്തു വിട്ടിരുന്നു.
എന്നാല്‍ ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ. ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയുടേതെന്ന പേരില്‍ പുറത്തുവന്ന കൊലവിളി നടത്തുന്നതും കുടുംബത്തെ ആക്ഷേപിക്കുന്നതുമായ ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം മലയാളി വിഷന്‍ പുറത്തു വിടുകയാണ്. ഇത്തരത്തില്‍ ഒരു വ്യക്തിയ്ക്ക് എതിരേയോ ഒരു സ്ത്രീക്കെതിരേയോ അധിക്ഷേപങ്ങള്‍ ഇനി ഉണ്ടാകരരുത് എന്ന നല്ല ഉദ്ദേശത്തോടു കൂടി തന്നെയാണ് ഈ ശബ്ദരേഖ പുറത്തു വിടുന്നത്.
ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നതിനു പിന്നാലെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു എങ്കിലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതിനാല്‍ പലരും ചെറിയ ഭാഗം മാത്രമാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് സംഭാഷണം നടന്നത്.
മന്ത്രി തോമസ് ചാണ്ടിയും സുല്‍ഫീക്കര്‍ മയൂരിയും അടക്കമുള്ള ഔദ്യോഗിക പക്ഷത്തിന്റെ ഇടപെടല്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ വളരെ വ്യക്തവുമാണ്. എന്നിരുന്നാലും ഇന്ന് പത്രസമ്മേളനം നടത്തിയ കോടിയേരിയും കഴിഞ്ഞ ദിവസം സഭയില്‍ ചാണ്ടിക്ക് പ്രതിരോധം തീര്‍ത്ത മുഖ്യ മന്ത്രിയും എല്‍.ഡി.എഫിലെ എന്‍.സി.പിയെ താങ്ങി നിര്‍ത്താന്‍ ഒറ്റക്കെട്ടാണെന്നു വ്യക്തമാണ്. ഈ ഫോണ്‍ സംഭാഷണത്തെ അന്വേഷണ സംവിധാനങ്ങള്‍ അവഗണിച്ചതും ആ സ്ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കേണ്ട വനിതാ കമ്മിഷന്‍ വിഷയത്തെ കാണാത്തും ഇതിന് ഉദാഹരണം മാത്രം.
അതിരൂക്ഷമായ ഭാഷയിലാണ് എന്‍.സി.പി. നേതാവ് കൂടിയായ മുജീബ് റഹ്മാനോട് ഫോണില്‍ സംസാരിക്കുന്നത്. ഉഴവൂര്‍ വിജന്റെ കുടുംബത്തിനെ കണക്കറ്റു വിമര്‍ശിക്കുന്ന ശബ്ദരേഖയില്‍ അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടുമെന്നും പറയുന്നുണ്ട്. ഇതിന് ശേഷം സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ നേരിട്ട് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്കതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞ് വീണതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തന്റെ ശബ്ദമല്ലെന്നാണ് സുല്‍ഫിക്കരുടെ വാദം. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി മുജീബ് റഹ്മാന്‍ കെട്ടിച്ചമതാണെന്നാണ് അദ്ദേഹം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയുടെ യൂത്ത് വിങ്ങില്‍ നിന്നും മുജീബ് ഒഴിവാക്കിയതിന്റെ പേരില്‍ മുജീബിന് തന്നോട് വിരോധമുണ്ട്. മന്ത്രി വഴി ഇത് നേടി തരണമെന്നായിരുന്നു ആവശ്യം.
തനിക്ക് ചുമതലയുള്ള വാര്‍ഡില്‍ താനറിയാതെ ഉഴവൂര്‍ വിജയന്‍ ഭവന സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇതില്‍ മറ്റ് സംസ്ഥാന നേതാക്കളെ വിളിച്ച് പരാതി അറിയിച്ചിരുന്നു. പക്ഷെ ഉഴവൂര്‍ വിജയനെ കുറിച്ച് അസഭ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഉഴവൂര്‍ വിജയന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.എന്നും സുല്‍ഫീക്കര്‍ മയൂരി പറഞ്ഞിരുന്നു.
ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം