ബ്രെക്സിറ്റിനുശേഷം യൂറോപ്യന്‍ പൗരന്മാര്ക്ക് ബ്രിട്ടനില്‍ വീസ വേണ്ട
ലണ്ടന്‍: ബ്രെക്സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്ക് ബ്രിട്ടനില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും. ഇതിനുള്ള നടപടികളുടെ ഒരുക്കം ബ്രിട്ടീഷ് സര്‍ക്കാര്‍ തുടങ്ങികഴിഞ്ഞു. എന്നാല്‍, അനിശ്ചിതകാലം വീസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ല. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രെക്സിറ്റിനു ശേഷമുള്ള പുതിയ കുടിയേറ്റ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ.
ബ്രെക്സിറ്റോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന് അധികാരമുണ്ടാകും. എന്നാല്‍ കുടിയേറ്റം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്ന് അതിവിദഗ്ധ തൊഴിലാളികളെ ബ്രിട്ടന് ആവശ്യമുണ്ട.് എന്നാല്‍ അതില്‍ നിയന്ത്രണം നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റത്തെ സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പുറത്തു വിടാനാണ് പദ്ധതി.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍