മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി. സംഭവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്‍കി.
ഹെന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനു ഭീഷണി. ഇനി ഹൈന്ദവസംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ കായികമായി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയവര്‍ അറിയിച്ചത്.