യുപി ട്രെയിന്‍ അപകടം: അശ്രദ്ധ കവര്‍ന്നത് 23 ജീവന്‍
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഖതൗലിക്കു സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം അശ്രദ്ധയാണെന്ന് റെയില്‍വേയിലെ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
ഈ മേഖലയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഇത് അറിഞ്ഞിരുന്നില്ല. പാളത്തിലെ വിടവ് ശ്രദ്ധയില്‍പെട്ടപ്പോള്‍ പെട്ടെന്നു ബ്രേക്ക് പ്രയോഗിച്ചതാണ് അപകടകാരണമെന്നു വിലയിരുത്തുന്നു. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോഴുണ്ടായ ഉലച്ചിലില്‍ ബോഗികള്‍ തലങ്ങും വിലങ്ങുമായി മറിയുകയായിരുന്നു.
പുരി- ഹരിദ്വാര്‍ ഉത്കല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ മരിക്കുകയും 150 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മുസാഫര്‍നഗറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഖതൗലിയില്‍ ശനിയാഴ്ച വൈകുന്നേരം 5.45നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും ചെയ്തു.