മഹത്തായ ദാനത്തിന്റെ ഹൃദ്യമായ സന്ദേശം നല്കി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: ഭാരതത്തിന്റെ 71 മത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷനും(WMF), AMOUBA റിയാദിന്റെയും ആഭ്യമുഖ്യത്തില്‍ കിങ്ങ് ഖാലിദ് യൂണിവേഴസിറ്റി ഹോസ്പിറ്റലില്‍ വച്ച് രക്തധാന ക്യാംപ് നടത്തി. ഇന്ത്യന്‍ എംബസി കമ്മുണിറ്റി വെല്‍ഫയര്‍ കൗണ്‍സിലര്‍ മേധാവി അനില്‍ നോട്ടിയാല്‍ ഉത്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ എയര്‍ ഇന്ത്യ മാനേജര്‍ കുന്ദന്ലാന് കൊത് വാള്, ലുലു ഗ്രുപ്പ് റീജിയണല്‍ ഡയറക്ടര്‍ ഷഹീം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
സമുഹത്തിന്റെ നാനാവശങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ ജനങ്ങളും സാമൂഹിക, സംസ്ക്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും പങ്കെടുത്ത ഈ പരിപാടി ജീവകാരുണ്യ മേഖലക്ക് എന്നും ഒരു മുതല്‍ കുട്ടാണന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രിസിഡന്റ് സ്റ്റാന്‍ലി ജോസ് ആധ്യക്ഷത വഹിച്ച യോഗത്തില്‍ AMOUBA വൈസ് പ്രസിഡന്റ് സല്മാന് ഖാലിദ് സ്വാഹതവും, കണ്‍വീനര്‍ മുഹമ്മദാലി മരോട്ടിക്കല്‍ നന്ദിയും പറഞ്ഞു.
മുഹമ്മദ് കായംകുളം (സൗദി കോഡിനേറ്റര്‍), നാസര്‍ ലെയ്സ്, ബഷീര്‍ കോതമംഗലം, ഇക്ബാല്‍ കോഴിക്കോട്, ഹാരീസ് ബാബു മഞ്ചേരി, ഹരിദാസ്.ഡൊമിനിക്ക് ആലുവ, മുഹമ്മദ് അലി ആലുവ,സലാം പെരുമ്പാവൂര്‍, അലി ആലുവ, റിജോഷ്, ഷൈജു പച്ച, ജയേഷ്, സിയാവുദ്ദീന്, ജലീല്‍, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.