ദിലീപ് പുറത്തായാലും അകത്തായാലും 1000 കോടിയില്‍ മഹാഭാരതം പുറത്തുവരില്ല; ഗൂഢാലോചന ഇങ്ങനെ…

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക്. ദിലീപിനെതിരെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ലെന്നാണ് വിവരം. അതേ സമയം ദിലീപിനെ അഴിയ്ക്കുള്ളിലാക്കാന്‍ ഇടയായ സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയാണ്..

സംഭവിച്ചത്..

നടന്‍ ദിലീപ് തന്റെ മുന്‍ ഭാര്യയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന നായികയായിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തിലേയ്ക്ക് കടന്നതോടെ നടി പതിയെ വെള്ളിത്തിരയില്‍ നിന്ന് മാറി നിന്നു. മകളും കൂടി പിറന്നതോടെ പൂര്‍ണ്ണ തോതില്‍ അവര്‍ വീട്ടമ്മയായി മാറി. എന്നാല്‍ വീണ്ടും നടിയ്ക്ക് സിനിമയിലേയ്ക്ക് ഒരു ക്ഷണമെത്തി അതും ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്ന മലയാള സിനിമ നടിയില്‍ നിന്ന് തന്നെ.

ഈ സിനിമയുടെ ഭാഗമാകുക എന്നതില്‍ ദിലീപിന്റെ മുന്‍ ഭാര്യും താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ ദിലീപിനോട് അഭിപ്രയം തേടിയ ഭാര്യയോട് അനുഭാവ പൂര്‍വ്വമായിരുന്നില്ല നടന്റെ മറുപടി. തുടര്‍ന്ന് അവര്‍ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ തന്റെ കരിയറിലെ ആദ്യ സംവിധാന സംരഭത്തിന്റെ വിജയം മനസില്‍ കണ്ട പിന്നീട് ബോളീവുഡില്‍ ചിത്രം നിര്‍മ്മിച്ച് രണ്ട് ദേശീയ അവാര്‍ഡുകളും, ഓസ്‌കാര്‍ നോമിനേഷനില്‍ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള എന്‍ട്രിയും വരെ നേടിയ സംവിധായികയ്ക്ക് മഞ്ജുവില്‍ നിന്നും കിട്ടിയ മറുപടി നല്‍കിയ ആഘാതം വലുതായിരുന്നു.

ഈ സംവിധായികയും ആക്രമിക്കപ്പെട്ട നടിയും മലയാള ചലച്ചിത്ര മേഖലയിലെ യുവനിര നായികമാരില്‍ ചിലരും ഒത്തു ചേരാറുള്ള സദസില്‍ ഈ വിഷയം പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.

മുന്‍ ഭാര്യയുടെ വെള്ളിത്തിര പ്രവേശം

മലയാളിയും അതിലുപരി ഇന്ത്യന്‍ പരസ്യ സംവിധായകരില്‍ അറിയപ്പെടുന്ന ആളുമായിരുന്നു ദിലീപ് അഭിനയിച്ച പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യവും സംവിധാനം ചെയ്തിരുന്നത്. ഇതോടു കൂടി ദിലീപിന്റെ വീട്ടില്‍ പോലും ഈ സംവിധായകനു പൂര്‍ണ്ണ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം നീണ്ടത് അപ്രതീക്ഷിതമായ ഒരു ബന്ധത്തിലേയ്ക്കായിരുന്നു.

തുടര്‍ന്നാണ് മുന്‍ ഭാര്യയും അമിതാഭ് ബച്ചനൊപ്പം പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  ഇതിന് സംവിധായകന് സമൂഹത്തില്‍ നിന്ന് അത്രമേല്‍ പ്രശംസയും കിട്ടിയിരുന്നു. എന്നാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ പദവി തരപ്പെടുത്തിയതിന് ശേഷമാണ് മുന്‍ ഭാര്യ ബോബെയിലേയ്ക്ക് വണ്ടി കയറിയത്. എന്നാല്‍ അപ്പോഴേയ്ക്കും  കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിലേയ്ക്ക് നേരത്തെ പറഞ്ഞ ബന്ധം വഴിമരുന്നിട്ടിരുന്നു.

സര്‍ജ്ജറിയ്ക്കും പരസ്യചിത്രത്തിനുമായി ബോംബെയിലേയ്ക്കു പോയ നടിയും സംവിധായകനും തമ്മിലുണ്ടായ ബന്ധത്തെക്കുറിച്ച് ദിലീപിനും അറിവുണ്ടായിരുന്നു. തുടര്‍ന്ന് ദിലീപ് പരസ്യചിത്രത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു.  സംവിധായകന്‍ തന്റെ അമ്മയുടെ മരണ വിവരം അറിയിക്കാനായി വിളിച്ചപ്പോള്‍ ബോംബെ യാത്രയുടെ പ്രതികരണമെന്ന കണക്കിനായിരുന്നു ദിലീപിന്റെ പ്രതികരണം. ‘ അങ്ങനെ തന്നെ വേണമെടാ…എന്റെ കുടുംബജീവിതം തകര്‍ത്ത നിനക്ക് ദൈവം തന്ന ശിക്ഷയാണിത് ‘ അത് പിന്നീട്‌ മോശമായ പദപ്രയോഗത്തിലേയ്ക്ക് വരെ എത്തുകയും ചെയ്തു.

തുര്‍ന്ന് നടന്ന സംഭാഷണത്തില്‍ തന്റെ ജീവിതത്തിലെ ഇത്രമേല്‍ വേദനിപ്പിക്കുന്ന വിവരം പങ്കു വെയ്ക്കാനായി വിളിച്ചപ്പോള്‍ ഇങ്ങനെ പ്രതികരിച്ചതോടെ ‘ ഇനി എന്റെ ജീവിതം നിന്റെ പതനം കാണാനുള്ളതാണെ‘ ന്ന മറുപടിയിലാണ് ഈ ഫോണ്‍ സംഭാഷണം അസാനിച്ചത്.

ഇതേ തുടര്‍ന്ന് ദിലീപിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് സംവിധായകന്‍ തുടക്കം കുറിച്ചതായുമാണ് വിവരം. ബോംബെ കേന്ദ്രീകരിച്ചാണ് തന്നെ കുടുക്കാനുള്ള ഗൂഢാലോചന നടക്കുന്നതെന്ന്. ഇതു സംബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ ദിലീപ് പറയുകയും ചെയ്തിരുന്നു.

വഴിപിരിയലിലേയ്ക്ക് എത്തിയത്

ദിലീപും നിലവിലെ ഭാര്യയും അക്രമത്തിനിരയായ നടിയും ഉള്‍പ്പെടെ പങ്കെടുത്ത വിദേശ പര്യടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ സംവിധായികയും സംഘവും വീണ്ടും തങ്ങളുടെ സദസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംവിധായിക അക്രമിക്കപ്പെട്ട നടിയെ മുന്‍നിര്‍ത്തി മുന്‍ഭാര്യയോട് ദിലീപും നിലവിലെ ഭാര്യയും അവിഹിത ബന്ധമുണ്ടെന്ന തരത്തില്‍ പറയപ്പിക്കുകയായിരുന്നു. ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ വീണുകിടക്കുന്നിടത്തേയ്ക്കാണ് ഈ വിവരം കൂടി മിനനല്‍ പിണറായത്. ഇതേ തുര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഈ താര ജോഡി വേര്‍പിരിയുകയും ചെയ്തു.

നടി ആക്രമിക്കപ്പെടുന്നു…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെതുടര്‍ന്ന് മുഖ്യ പ്രതി പള്‍സര്‍ സുനിആദ്യം അഴിയ്ക്കുള്ളിലായി. എന്നാല്‍ അതിന്‍മേല്‍ ഗൂഢാലോചന കുറ്റം ചാര്‍ത്തപ്പെടുന്നത് ഐ.ജി. ബി സന്ധ്യയും മഞ്ജുവും ഉള്‍പ്പെടെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ ആയിരുന്നു. സന്ധ്യ വിഷയത്തില്‍ ദിലീപിന്റെ പങ്ക് ഉറപ്പിച്ചു പറയുകയും ദിലീപിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് മുഖ്യ മന്ത്രി നല്‍കിയ മറുപടി ‘അങ്ങനെയാണെങ്കില്‍ അങ്ങനെ ചെയ്യുക’ എന്നായിരുന്നു.

തുടര്‍ന്ന് പള്‍സര്‍ സുനിയുടെ പേരില്‍ ജയിലില്‍ നിന്ന് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച കടലാസില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിനെ പരാമര്‍ശിക്കുന്ന കത്തും പുറത്തുവന്നു. ആദ്യ പ്രതികരണത്തില്‍ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിന്നീട് താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകളുടെ വാക്കുകള്‍ക്കു മുന്നില്‍ മുഖ്യന്റെ മനസലിഞ്ഞു.

സിനിമാ ഇന്‍ഡസ്ട്രിയില്‍ ദിലീപിനോളം ഈ വിഷയത്തെ വിളക്കിച്ചേര്‍ക്കാന്‍ പറ്റുന്ന മറ്റൊരു കണ്ണി ഇല്ലായിരുന്നു. ഇനി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയും ഇവിടെ തന്നയാണ്. ഗൂഢാലോചനയില്‍ പോലീസിന് തെളിവ് നല്‍കാനായില്ലെങ്കില്‍ ആദ്യം ഉത്തരം പറയേണ്ടി വരിക സര്‍ക്കാരായിരിക്കും. അതിനാല്‍ തന്നെ ഗൂഢാലോചന കെട്ടിവെയ്‌ക്കേണ്ടത് ഇപ്പോള്‍ സര്‍ക്കാരിന്റെ കൂടി ബാധ്യതയുമാണ്.

സംവിധായകന്റെ… 1000 കോടി ചിത്രം

നടന്‍ മോഹന്‍ലാലിന്റെ സ്വപ്ന വേഷം, ബി.ആര്‍. ഷെട്ടിയുടെ മുടക്കു മുതല്‍ നിരവധി ഭാഷകളില്‍ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത് മഞ്ജുവുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്ന സംവിധായകന്‍. എന്നാല്‍ തന്റെ ആദ്യ മുഴുനീള മലയാള ചിത്രത്തിന്റെ പണിപ്പുരയിലുള്ള സംവിധായകന്‍ ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് മഹാനടനേയും ആദ്യ ഭാര്യയേയുമാണ് ആണ്. കൂട്ടമായുള്ള അക്രമണത്തിന് വഴമരുന്നിട്ടതും സ്വപ്ന സമാനമായ ചിത്രത്തിലെ ഈ വേഷങ്ങള്‍ തന്നെയായിരുന്നു, അതു കൊണ്ട് തന്നെയാണ് ഈ സംവിധായകന് ഇത്തരത്തില്‍ വിഷയത്തില്‍ ചുക്കാന്‍ പിടിക്കാനായതും.

പ്രത്യക്ഷത്തില്‍ ദിലീപുമായി യുദ്ധം നയിച്ച് സംവിധായകനു സ്വപ്ന തുല്ല്യമായ ചിത്രം പുറത്തിറക്കുക എന്നത് അസാധ്യമാകും. ദിലീപ് ഡിജിപി ബെഹ്‌റയ്ക്കു നല്‍കിയ പരാതിയില്‍ ഒരു പ്രമുഖ നടന്റെ ബിനാമിയും മുന്‍ ഡ്രൈവറുമായ ആള്‍ക്കെതിരെയും പരാമര്‍ശമുണ്ട്. അഴിക്കുള്ളിലകപ്പെട്ടെങ്കില്‍ കൂടി നടന്‍ ദിലീപിന് സിനിമാ മേഖലയില്‍ ഇപ്പോഴും അത്രമേല്‍ മേല്‍ക്കൈ ഉണ്ട്.

കാരണം സിനിമ വ്യവസായത്തില്‍ വലിയ പങ്കു വഹിക്കുന്ന സാധാരണ തൊഴിലാളികള്‍ക്കിടയില്‍ ദിലീപിന്റെ മുന്‍കാല പ്രവര്‍ത്തികൾ അവർക്കിടയിൽ സമ്മതി നേടികൊടുത്തിട്ടുണ്ട്. ലിബർട്ടി ബഷീറിനോട് ഏറ്റുമുട്ടി വിതരണ മേഖലയിലും അപ്രമാദിത്യം നേടാൻ ദിലീപിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒരുവേള കുറ്റക്കാരനല്ല എന്ന് തെളിയിക്കപ്പെട്ട് പുറത്തിറങ്ങുന്ന ദിലീപിനെ നേരിട്ട് മഹാഭാരതം ഈ മണ്ണില്‍ പിറക്കുമോ എന്നും കണ്ടറിയേണ്ടി വരും.

സി.പി.എം. ഉന്നതന്റെ താത്പര്യം ?…

സംസ്ഥാന സി.പി.എം. രാഷ്ട്രീയത്തിലെ ഉന്നതന് ഈ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ പറായാനായത് പോലീസ് മാത്രം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല.

മറിച്ച് നേതാവിന്റെ മകനും വ്യവസായിയും സിനിമ നടനുമായ വ്യക്തിയ്ക്കും സംവിധായകന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഒരു വേഷം ഒരുങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് എന്ന കുരുക്ക് അത്രമേല്‍ വരിഞ്ഞു മുറുക്കാന്‍ പോകുന്നത് സര്‍ക്കാരിനെ തന്നെയായിരിക്കും.