കടത്തിന്റെ പേരില്‍ കിടപ്പാടം പോകില്ല, കര്‍ഷകരുടെ ജപ്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രമേയം
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. വായ്പായുടെ പേരില്‍ നിര്‍ധനരായ കര്‍ഷകരുടെ ഭൂമിയും വീടും, ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.
ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെ വായ്പയുടെ പേരിലുള്ള ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ലന്നും മുഖ്യ മന്ത്രി അറിയിച്ചു.
അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് നിലവിലെ നിയമപ്രകാരം ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. അതിനാല്‍, ഗ്രാമ പ്രദേശങ്ങളില്‍ ഒരേക്കര്‍ വരെയും നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെ ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതുസംബന്ധിച്ച ഭേദഗതി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്.