ഒരു കമ്മ്യുണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ല; വിമര്‍ശനവുമായി ഹൈക്കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും പ്രവേശന കമ്മീഷണര്‍ക്കും ഹൈക്കോടതിയുടെ ശാസന. സര്‍ക്കാര്‍ മാനേജ്മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് പറഞ്ഞ കോടതി പല കോളജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാവാനും കോടതി വ്യക്തമാക്കി.
കോടതി വിധികള്‍ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കുകയാണ്ഒരു കമ്മ്യുണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.